ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി


വ്യാപാരത്തിൻ്റെ തുടക്കത്തില്‍ സെന്‍സെക് ആയിരത്തിലധികം പോയിൻ്റ് മുന്നേറി ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. വീണ്ടും 80,000ത്തോട് അടുക്കുകയാണ് സെന്‍സെക്സ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. ഏഷ്യന്‍, അമേരിക്കന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണാന്‍ സാധിച്ചത്. അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ കണക്കുകളാണ് അമേരിക്കയില്‍ നിന്ന് പുറത്തുവന്നത് നിക്ഷേപകരുടെ വിശ്വാസം വര്‍ധിക്കാന്‍ സഹായകമായത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതോടെ, അമേരിക്കന്‍ മാന്ദ്യഭീതി കുറയാന്‍ ഇടയാക്കിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 180 പോയിന്റ് ആണ് ഇടിഞ്ഞത്.

ASWDDADSWADQSWAQW

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed