ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തിൽ ബഹ്റൈൻ രാജാവും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു


ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇക്ക് അനുശോചനമറിയിച്ചു. റഈസിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മരണത്തിൽ ബഹ്റൈൻ ജനതയുടെ ദുഃഖവും അനുശോചനവും ഇറാൻ നേതൃത്വത്തിനും ജനതക്കും അറിയിക്കുന്നതായും പരേതരുടെ ബന്ധുജനങ്ങൾക്ക് ക്ഷമയും സഹനവും കൈക്കൊള്ളാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അനുശോചനം അറിയിച്ചു. 

ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.

article-image

sdfsf

You might also like

  • Straight Forward

Most Viewed