കെ.പി.എ 'ക്രിസ്മസ് രാവ് 2025' ആഘോഷിച്ചു; കരോൾ ഗൃഹസന്ദർശനങ്ങൾക്ക് വർണ്ണാഭമായ സമാപനം


പ്രദീപ് പുറവങ്കര / മനാമ

കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) കഴിഞ്ഞ നാല് ആഴ്ചകളായി ബഹ്‌റൈനിൽ നടത്തിവന്ന ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾ ആഘോഷപൂർവ്വം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് 'കെ.പി.എ ക്രിസ്മസ് രാവ് 2025' എന്ന പേരിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

article-image

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ആർ.ജെ. ഷിബു മലയിൽ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകി.

കെ.പി.എ കരോൾ കൺവീനർ ജോസ് മാങ്ങാട് സ്വാഗതമാശംസിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രെജീഷ് പട്ടാഴി എന്നിവർ ആശംസകൾ നേർന്നു. കരോൾ കൺവീനർമാരായ രഞ്ജിത് ആർ പിള്ള, മജു വർഗീസ്, ലിനീഷ് പി ആചാരി, അനൂപ് തങ്കച്ചൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കരോൾ കൺവീനർ ബിജു ആർ പിള്ള നന്ദി രേഖപ്പെടുത്തി.

article-image

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കരോൾ സംഘത്തിന്റെ ഗാനങ്ങളോടെ കലാപരിപാടികൾക്ക് തുടക്കമായി. കെ.പി.എ കരോൾ ടീം അവതരിപ്പിച്ച വിവിധ കലാപരിപാടികളും കെ.പി.എ സിംഫണി ടീമിന്റെ മ്യൂസിക്കൽ നൈറ്റും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

article-image

sfsf

You might also like

  • Straight Forward

Most Viewed