ബുദയ്യ ഫാർമേഴ്സ് മാർക്കറ്റിൽ മന്ത്രിതല സംഘം സന്ദർശനം നടത്തി


പ്രദീപ് പുറവങ്കര / മനാമ  

ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആവേശകരമായി തുടരുന്ന ബഹ്‌റൈനി കർഷക വിപണി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്, ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി, ദേശീയ കാർഷിക വികസന സംരംഭം സെക്രട്ടറി ജനറൽ ഷെയ്ഖ മറാം ബിന്ത് ഈസ അൽ ഖലീഫ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിൽ സ്വദേശി കർഷകർക്ക് അർഹമായ പ്രാധാന്യവും പ്രോത്സാഹനവും നൽകുന്നതിനുള്ള സുപ്രധാനമായ ഒരു ദേശീയ പ്ലാറ്റ്‌ഫോമാണ് ഈ കർഷക വിപണിയെന്ന് സന്ദർശന വേളയിൽ മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് അഭിപ്രായപ്പെട്ടു. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് കാർഷിക മേഖലയുടെ വികസനം നടപ്പിലാക്കുന്നത്. വിപണിക്ക് ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ നൽകുന്ന നിരന്തരമായ പിന്തുണയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

കർഷക വിപണിയുടെ അഞ്ചാം ആഴ്ച പിന്നിടുമ്പോൾ സ്വദേശികളും വിദേശികളും അടക്കം വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. വിവിധയിനം പ്രാദേശിക പച്ചക്കറികൾ, ഈന്തപ്പഴം, തേൻ, ചെടികൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശീയമായ ഭക്ഷണശാലകളും പാരമ്പരാഗത കലാപരിപാടികളും വിപണിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത് സന്ദർശകർക്ക് മികച്ച അനുഭവം പകരുന്നു. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഈ സംരംഭം കരുത്ത് പകരുന്നുണ്ട്.

article-image

qweqwrew

You might also like

  • Straight Forward

Most Viewed