കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ബഹ്റൈനിൽ എത്തുന്നു

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പാലറ്റ്− 2024 സീസൺ −4 മെയ് 27 മുതൽ 29 വരെ നടക്കും. ചിത്ര രചന ക്യാമ്പിന്റെ ഡയറക്ടറായി കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ബഹ്റൈനിൽ എത്തും. അഞ്ച് മുതൽ 16 വയസ്സുവരെയുള്ളവർക്ക് ക്യാമ്പ് അദിലിയയിലെ സീ ഷെൽ ഹോട്ടൽ ഹാളിൽ വൈകുന്നേരം അഞ്ച് മുതലാണ് നടക്കുക. ചിത്രരചന മത്സരം മേയ് മാസം 31ന് രാവിലെ എട്ടു മുതൽ അദാരി പാർക്കിൽ പ്രത്യേകം തയാറാക്കിയ ഹാളിൽ വെച്ചാണ്. ചിത്രരചന ക്യാമ്പിലും ചിത്രരചന മത്സരത്തിലും പങ്കെടുക്കാനുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷൻ തുടരുന്നതായി പാലറ്റ് 2024−സീസൺ−4 സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
താല്പര്യമുള്ള കുട്ടികൾക്ക് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/XHyD47px1jxNZxQP9. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 00973−38870503/ 37733683/ 36069115/ 39175836 നമ്പറുകളിലും ബന്ധപ്പെടണം. കൂടാതെ മത്സര ദിവസമായ മേയ് 31ന് വൈകുന്നേരം അഞ്ച് മുതൽ ബഹ്റൈനിലെ ചിത്രകാരന്മാരെയും ചിത്രകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഷയത്തെ അധികരിച്ച് നടത്തുന്ന സമൂഹ ചിത്രരചനയിൽ എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായും പാലറ്റ് −2024−സീസൺ−4 വൻ വിജയമാക്കാൻ സഹകരിക്കണമെന്നും ജനറൽ കൺവീനർ അഡ്വ. ജോയ് വെട്ടിയാടൻ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രസിഡന്‍റ് ബിനുമണ്ണിൽ എന്നിവർ അഭ്യർഥിച്ചു.
asfdsf