ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യം ‘ക്രിസ്മസ് ഈവ്’ ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ്, സെൻറ് പോൾസ് മാർത്തോമ്മ പാരീഷ് എന്നീ ഇടവകകളിലെ യുവജനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മാർത്തോമ്മാ യുവജന സഖ്യം ബഹ്‌റൈൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ക്രിസ്മസ് ഈവ്' ആഘോഷങ്ങൾ സംഘടിപ്പിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.
സെന്റർ പ്രസിഡന്റ് റവ. സാമൂവൽ വർഗീസ് കശീശ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്രിസ്മസ് സന്ദേശം പങ്കുവെച്ച ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോൺ കശീശ, റവ. അനീഷ് സാമൂവൽ ജോൺ കശീശ, സിജി ഫിലിപ്പ് എന്നിവരും സെന്റർ സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ട്രഷറർ സ്വിതിൻ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി കുമാരി അബിയ മറിയം ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.
നൂറോളം യുവജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികളും ക്രിസ്മസ് കരോളുകളും അരങ്ങേറി. ഇടവകകളിലെ യുവജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത കൂട്ടായ്മ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ക്രിസ്മസ് സ്മരണകൾ പുതുക്കുന്നതിനും യുവജനങ്ങൾക്കിടയിൽ ആവേശം പകരുന്നതിനും സഹായകമായി.
sdfdsf
