ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ "ഈവ് 24" സംഗമം സംഘടിപ്പിച്ചു

ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് "ഈവ് 24" എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. മൂന്ന് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളും പ്രമേയമാക്കി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്ന അടിസ്ഥാന ആശയം മനുഷ്യരുടെ പരസ്പരമുള്ള സ്നേഹവും സാഹോദര്യവുമാണെന്ന് ഏരിയ ഓർഗനൈസർ ബുഷ്റ റഹീം പറഞ്ഞു.
പരിപാടിയിൽ ബിന്ദു സതീഷ്, രേഷ്മ രംഗനാഥൻ എന്നിവർ പഴയകാല ഓർമകളും അനുഭവങ്ങളും പങ്ക് വച്ചു. ഷാനി സക്കീർ, റമീന ഖമറുദ്ദീൻ, ഷബ്ന ഹാരിസ് എന്നിവർ കഥകൾ അവതരിപ്പിച്ചു. അംഗങ്ങൾ വിവിധ ഗാനങ്ങളും, ക്വിസും പരിപാടിയിൽ അവതരിപ്പിച്ചു. സോന സക്കരിയ നിയന്ത്രിച്ച പരിപാടിയ്ക്ക് സഈദ റഫീഖ്, ഫാത്തിമ സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
hjhjhj
gyghghhj