ബഹ്റൈനിൽ നടക്കുന്ന 33ആമത് അറബ് ഉച്ചകോടിയുടെ മീഡിയ സെന്‍റർ പ്രവർത്തനമാരംഭിച്ചു


ബഹ്റൈനിൽ നടക്കുന്ന 33ആമത് അറബ് ഉച്ചകോടിയുടെ മീഡിയ സെന്‍റർ  പ്രവർത്തനമാരംഭിച്ചു. ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയാണ്  മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഹമദ് രാജാവിന്‍റെ മീഡിയ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമറിന്‍റെ സാന്നിധ്യത്തിൽ ഡിേപ്ലാമാറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയ പ്രവർത്തകരും അതിഥികളും സന്നിഹിതരായിരുന്നു. 

അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളിൽ ഐക്യരൂപ നിലപാട് രൂപപ്പെടുത്താനും ഉച്ചകോടിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ ഭാഗമായി വിവിധ റോഡുകളിൽ ട്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

article-image

്േെിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed