പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അനുചിതമായ ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്ത ഏഷ്യക്കാരൻ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അനുചിതമായ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ അയച്ചുകൊടുത്ത ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. സ്ത്രീയെന്ന വ്യാജേനയാണ് ഇയാൾ നിരവധി അക്കൗണ്ടുകളിലൂടെ ചാറ്റ് ചെയ്തിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് ഇതുസംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഏഷ്യക്കാരനായ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയിൽ പെട്ടാൽ 33523300 എന്ന നമ്പറിൽ വിളിച്ചോ cpcu@interior.gov.bh എന്ന വിലാസത്തിൽ ഇമെയിൽ അയച്ചോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed