ഒഐസിസി എറണാകുളം ജില്ല മെയ്ദിനാഘോഷവും മെഡിക്കൽ ക്യാമ്പും


ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ബുദയ്യയിൽ അൽ കൊമഡ് എൻജിനീയറിങ് സർവീസസ്‌ കമ്പനി കോംബൗണ്ടിൽ നടന്ന പരിപാടിയിൽ ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഡോ.ഈസ മുഹമ്മദ്, ഗായത്രി മീന കുമാരി(സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്)എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു. നൂറിലേറെ പേരുടെ മെഡിക്കൽ പരോശോധനയും ഒപ്പം ഹെൽത് ടോക്കും ഉണ്ടായിരുന്നു. കൂടാതെ തൊഴിലാളികളെ പങ്കെടുപ്പിച്ച് വിവിധ ഫൺ ഗെയിമുകളും സമ്മാനങ്ങളും ഉണ്ടായിരുന്നു.
പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ദേശിയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ ഉത്‌ഘാടനം ചെയ്തു. കൂടാതെ ദേശീയ ജനറൽ സെക്രട്ടറി(സംഘാടന ചുമതല) മനു മാത്യു, ഇ.വി. രാജീവൻ, ഗായത്രി മീനകുമാരി, ദേശീയ വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ തോമസ് നന്ദിയും പറഞ്ഞ യോഗത്തിൽ ദേശിയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ, ദേശിയ വൈസ് പ്രസിഡന്റ് നസീം തൊടിയൂർ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോളി ജോർജ്, ജില്ലാ കമ്മിറ്റി ട്രഷറർ സാബു പൗലോസ്, ജില്ലാ കമ്മിറ്റി സെക്രട്ടറി ഷിലിൻ ആന്റണി, ഉമർ പാനായിക്കുളം എന്നിവർ പങ്കെടുത്തു.

article-image

ംമനംമന

You might also like

Most Viewed