പാലക്കാട് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

പാലക്കാട്ടുകാരുടെ ബഹ്റൈനിലെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായിസൗഹൃദ സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം അംഗങ്ങളായ ദിവ്യ, കീർത്തി, ധന്യ, ഹർഷ, ചിത്ര എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, ദേവദത്തും ധ്യാനും നിവേദും അവതരിപ്പിച്ച മതമൈത്രി ഫ്ളോട്ട് പ്രശാന്ത് മന്നത്തിൻ്റെ മിമിക്രി, എന്നിവ അറങ്ങേറി. ധ്വനി, നിരഞ്ജൻ, വൈദേഹി, ഗോപിക, ശ്രീനന്ദ, കൃഷ്‌ണ, മണികണ്ഠൻ, ദീപക് മേനോൻ, പ്രസാദ്, പ്രശാന്ത്, നിസാർ, ഗൗരി, പ്രദീപ്, ഹർഷ, കീർത്തി, അനു, കണ്ണൻ, വരദ, ഷമീമ, രേവതി, നൈവേദ്യ തുടങ്ങിയവർ നൃത്തവും പാട്ടുകളും അവതരിപ്പിച്ചു.
റംസീന ഫിറോസ് നിയന്ത്രിച്ച പരിപാടി, ധന്യ, പ്രസാദ്, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. രാജീവ് സ്വാഗതവും, രക്ഷാധികാരി ജയശങ്കർ ഈദ്−ഈസ്റ്റർ− വിഷു സന്ദേശവും നൽകി. ദീപക് മേനോൻ നന്ദി പറഞ്ഞു. പാലക്കാട് പ്രവാസി അസോസിയേഷൻ കൂട്ടായ്മയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്‌പര്യപ്പെടുന്ന പാലക്കാട് ജില്ലക്കാരായ പ്രവാസികൾ 34399850 അല്ലെങ്കിൽ 38940444 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
dsfdsf