ഈദ് ലഞ്ച് പാക്കറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ വെൽകെയർ


മനാമ: 

ബഹ്റൈനിലെ പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ സാധാരണക്കാരായ പ്രവാസികൾക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം വെൽകെയർ ഈദ് ലഞ്ച് പാക്കറ്റുകൾ എത്തിച്ചുനൽകി. സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ഈദ് ലഞ്ച് വിതരണം ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു. 

article-image

യോഗത്തിൽ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതവും പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദിയും പറഞ്ഞു. മെഡ്കെയർ കൺവീനർ മജീദ് തണൽ യോഗം നിയന്ത്രിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed