കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു


വാൻകൂവർ:

കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ചിരാഗ് ആന്‍റിൽ (24) ആണ് മരിച്ചത്. ഏപ്രിൽ 12നായിരുന്നു സംഭവം. ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാൻകൂവർ പോലീസ് പ്രസ്താവനയിൽ വിശദമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed