ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹയാത്ര സംഘടിപ്പിച്ചു


മനാമ

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച സ്നേഹ യാത്ര ഏറെ ശ്രദ്ധേയമായി. വിനോദവും സൗഹാർദവും കോർത്തിണക്കിയ യാത്രയിൽ ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് പങ്കെടുത്തത്. അറാദ് ഫോർട്ട് പരിസരം, സീഫ് മാൾ, ബുസൈതീനിലെ അൽ ഹസൻ മസ്‌ജിദ്‌, മറീന ബീച്ച്, ബുദയ്യ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

മുതിർന്നവർക്ക് വേണ്ടി നടത്തിയ ഇൻസ്റ്റന്റ് ക്വിസ്, നിമിഷപ്രസഗം തുടങ്ങിയ മത്സരങ്ങളും യാത്രാ അംഗങ്ങളുടെ ഗാനാലാപനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. യാത്രക്ക് കൺവീനർ ഷംജിത്ത്, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, ഫസലുറഹ്മാൻ, തുടങ്ങിയവർ നേതൃത്വം നൽകി.

article-image

aa

You might also like

  • Straight Forward

Most Viewed