വിഷു ആഘോഷിച്ച് പ്രവാസികൾ
മനാമ
താമസസ്ഥലങ്ങളിൽ കണിവെച്ചും വിഷുക്കൈനീട്ടം നൽകിയും വിഷുസദ്യയൊരുക്കിയും ഗൃഹാതുര സ്മരണകളുമായി പ്രവാസി മലയാളികൾ ഇന്ന് വിഷു ആഘോഷിച്ചു. വിഷുവിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന മിക്കവർക്കും പെരുന്നാൾ അവധിക്ക് ശേഷം വരുന്ന ആദ്യ പ്രവർത്തിദിനമായത് കാരണം വിഷു സദ്യ വൈകീട്ടായിരിക്കും. കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെ എത്തിയിരുന്നു. വിഷു വിഭവങ്ങൾ വാങ്ങാൻ ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹൊട്ടലുകളും ഹൈപ്പർമാർക്കറ്റും വിഷുസദ്യ ഒരുക്കിയും ഉപഭോക്താക്കളെ സ്വീകരിച്ചു.
aa