ലേബർ അക്കമഡേഷനുകളിൽ സൗകര്യം വർദ്ധിപ്പിക്കാനൊരുങ്ങി ബഹ്റൈൻ തൊഴിൽ മന്ത്രാലായം


മനാമ:

രാജ്യത്തെ ലേബർ അക്കമഡേഷനുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിൽ പുതിയ നിയമം കൊണ്ടുവരുമെന്ന്  ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ വെളിപ്പെടുത്തി. തൊഴിലാളികളുടെ താമസസൗകര്യങ്ങളെ  സംബന്ധിക്കുന്ന 2012ലെ തൊഴിൽ നിയമത്തിൽ പുതുതായി  ആർട്ടിക്കിൾ കൂട്ടിച്ചേർക്കും. ബഹ്‌റൈൻ ചേംബറുമായും ട്രേഡ് യൂനിയനുകളുമായും ചർച്ചചെയ്ത് താമസ മാനദണ്ഡങ്ങൾ തയാറാക്കും. നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള ലേബർ ക്യാമ്പുകൾക്കായി നിർദിഷ്ട സ്ഥലങ്ങൾ ഉടൻ നിർണയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു തൊഴിലാളിക്ക് ഒരു മുറിക്കുള്ളിൽ നാല് മീറ്ററിൽ കുറയാത്ത സ്ഥലം ഉണ്ടായിരിക്കണമെന്നും, ശരിയായ വെന്റിലേഷൻ, ലൈറ്റിങ്, വസ്ത്രങ്ങൾക്കാവശ്യമായ അലമാരകൾ എന്നിവ മുറിയിൽ വേണമെന്നും പുതിയ നിയമം അനുശാസിക്കും. താമസസ്ഥലത്ത് മതിയായ അഗ്നിരക്ഷ ഉപകരണങ്ങൾ,  ടോയ്‌ലറ്റുകൾ, അടുക്കള, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ജലസ്രോതസ്സുകൾ, ശരിയായ മലിനജല നിർമാർജന സംവിധാനം എന്നിവ  ഉറപ്പുവരുത്തണമെന്നും നിയമ ഭേദഗതിയിൽ പറയുന്നു. 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed