ബഹ്‌റൈൻ നവകേരള വനിതാ വേദി ഇഫ്താർ സംഗമം നടത്തി

ബഹ്‌റൈൻ നവകേരള വനിതാ വേദിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പരിപാടിയിൽ പങ്കെടുത്തു. വനിതാ വേദി രക്ഷാധികാരി ലസിതാ ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ വനിതാവേദി കൺവീനർ അബിത സുഹൈൽ സ്വാഗതവും ട്രഷറർ ശാന്തി പ്രശാന്ത് നന്ദിയും പറഞ്ഞു. അൽനൂർ സ്കൂൾ കൗൺസിലർ ഡോ. ശിവകീർത്തി മുഖ്യപ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിലെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തക സുമയ്യ സിബിൻ സംസാരിച്ചു. ലൈഫ് ഓഫ് കെയറിംഗ് പ്രസിഡന്റ് ശിവാംബിക ആശംസകൾ നേർന്നു.
dfdfsdfsdfsdfs
acdszcxz