ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നേരത്തെ ശമ്പളം; ഈദ് പ്രമാണിച്ച് കിരീടാവകാശിയുടെ ഉത്തരവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഈദുൽ ഫിത്തർ പ്രമാണിച്ച് രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാർച്ച് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു. ഇതനുസരിച്ച് മാർച്ച് 18 ബുധനാഴ്ച ശമ്പളം വിതരണം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.

മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകുന്നതുമൂലം അടുത്ത മാസത്തേക്കുള്ള ഇടവേള വർദ്ധിക്കുന്നത് ഒഴിവാക്കാൻ ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 22 ബുധനാഴ്ച വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. ജീവനക്കാർക്ക് പെരുന്നാൾ ആഘോഷങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഒരുങ്ങുന്നതിനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പൊതുമേഖലയിലെ എല്ലാ ജീവനക്കാർക്കും വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. പെരുന്നാളിന് മുൻപായി ശമ്പളം ലഭിക്കുന്നത് ഗവൺമെന്റ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസമാകും.

article-image

jghjgj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed