പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ റഷീദ് തെന്നല വൃതശുദ്ധി സമൂഹത്തിന് നൽകുന്ന പാഠം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അദ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ഫസൽ പി കടവ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു. ബഹ്റൈനിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
cdsdsadsddfsdsd