വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ മജ്‌ലിസ് 2024 സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ മജ്‌ലിസ് 2024 സംഘടിപ്പിച്ചു. ടൂബ്ലിയിലെ ഫാത്തിമ കാനൂ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. വിഒടി പ്രസിഡണ്ട് സിബി കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി സിങ്ങ്, പി വി രാധാകൃഷ്ണ പിള്ള, നിസാർ കൊല്ലം, ബദറുദ്ധീൻ പൂവാർ, പ്രദീപ് പുറവങ്കര, ജ്യോതിഷ് പണിക്കർ, സെയ്യെദ് ഹനീഫ്, ജവാദ് വക്കം എന്നിവർ ആശംസകൾ നേർന്നു.
വിവിധ സാമൂഹ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മയുടെ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമയ്യ സിബിൻ ഇഫ്താർ സന്ദേശം നൽകി.
dfgghfgh
ghhjh