എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരള’ത്തിന്റെ ആഭിമുഖ്യത്തിൽ ലോക്സഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ കൂട്ടായ്മയുടെ ജോയിന്റ് കൺവീനർ ഷാജി മൂതല സ്വാഗതം പറഞ്ഞ യോഗത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബഹ്റൈൻ ചാപ്റ്റർ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗം സി.വി. നാരായണൻ, നവ കേരള സെക്രട്ടറി സുഹൈൽ, പി.പി.എഫ് പ്രസിഡന്‍റ് ഇ.എ. സലീം, പ്രതിഭ ജനൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്‍റ് ബിനു മണ്ണിൽ, ഇടതുപക്ഷ കൂട്ടായ്മ അംഗം കെ.ടി. സലീം, ഐ.എൻ.എൽ ബഹ്റൈൻ ഘടക കൺവീനർ മൊയ്തീൻകുട്ടി പുളിക്കൽ, പ്രവാസി കേരള സംഘം വടകര ഏരിയ കമ്മിറ്റി അംഗം ശശി, ഐ.എൻ.എൽ.സി. ബഹ്റൈൻ കൺവീനർ ഫൈസൽ എഫ്.എം, പ്രതിഭ വനിത വേദി പ്രസിഡന്‍റ് ഷമിത സുരേന്ദ്രൻ, ജനത കൾചറൽ ഓർഗനൈസേഷൻ പ്രതിനിധി മനോജ് വടകര, എസ്.വി. ബഷീർ എന്നിവർ സംസാരിച്ചു.
sdfsf
sdfdf