സിദ്ധാര്‍ത്ഥന്റെ മരണത്തിൽ അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറും; സംഘം ഡല്‍ഹിയിലേക്ക്


പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറും. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ആണ് ഡല്‍ഹിയിലേക്ക് പോവുക.

ഇതുവരെയുള്ള അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറും. സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു.

article-image

ASADSADSASasAS

You might also like

  • Straight Forward

Most Viewed