ബഹ്റൈൻ ഫുഡ് ഫെസ്റ്റ് സമാപിച്ചു
ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് സമാപിച്ചു. ഫെബ്രുവരി എട്ടു മുതൽ 27 വരെ 20 ദിവസങ്ങളിലായി നടന്ന ഫുഡ്ഫെസ്റ്റിവൽ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 2,27,000 പേരാണ് ഇത്തവണ ഫെസ്റ്റിവൽ സന്ദർശിച്ചതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ഇത് സന്ദർശകരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 35 ശതമാനം വർധനയാണ്.
കഴിഞ്ഞ വർഷം 1,68,000 പേരായിരുന്നു സന്ദർശകരായെത്തിയത്. കണക്കുകൾ ഫുഡ്ഫെസ്റ്റിവലിന്‍റെ ജനപ്രീതിയാണ് കാണിക്കുന്നതെന്നും ഫെസ്റ്റ് വൻവിജയമാണെന്നും ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സി.ഇ.ഒ സാറ ബുഹിജി പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതിൽ സംഘാടകരുടെ അശ്രാന്ത പരിശ്രമത്തെ അനുമോദിക്കുകയാണ്. പ്രേക്ഷകപിന്തുണയുടെ ഭാഗമായി ഫെസ്റ്റ് മൂന്നു ദിവസംകൂടി ഞങ്ങൾക്ക് നീട്ടേണ്ടിവന്നതായും സി.ഇ.ഒ പറഞ്ഞു.
dcsv
