2024ലെ അറബ് മീഡിയ തലസ്ഥാനമായി മനാമ; ലോഗോ പ്രകാശനം ചെയ്തു
2024ലെ അറബ് മീഡിയ തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇതിന്‍റെ ലോഗോ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി പ്രകാശനം ചെയ്തു.
മീഡിയ രംഗത്ത് അറബ് മേഖലയിൽ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുന്ന ഒന്നാണ് പ്രസ്തുത പ്രഖ്യാപനം. മീഡിയ രംഗത്ത് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ ഈ തെരഞ്ഞെടുപ്പ് കരുത്ത് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dfsdf
