ഷംസുദ്ധീൻ മൗലവിക്ക് യാത്രയയപ്പ് നൽകി
സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലീമുൽ ഖുർആൻ മദ്രസയുടെ കീഴിൽ ബറാഅത്ത് രാവ് പ്രാർത്ഥന സദസ്സും ദീർഘകാലം സേവനമനുഷ്ഠിച്ച ഷംസുദ്ധീൻ മൗലവിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് സൂഫി മുസ്ല്യാർ അദ്ധ്യക്ഷനായ പരിപാടി മദ്രസ കോഡിനേറ്റർ നിഷാൻ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ഷംസുദ്ധീൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി.
മഹ്മൂദ് പെരിങ്ങത്തൂർ, അബ്ദുറഹ്മാൻ തുമ്പോളി, അമ്മദ് മലയിൽ, കുഞ്ഞമ്മദ് പി.കെ, മുത്തലീബ് പൂമംഗലം, ഹമീദ് വാണിമേൽ, ആശിഖ് പൊന്നു തുടങ്ങിയവർ ആശംസകൾ നേർന്നു. ഷംസുദ്ധീൻ മൗലവിക്ക് കമ്മറ്റി ഭാരവാഹികൾ മൊമന്റോയും നൽകി. മുനീർ കൊടുവള്ളി സ്വാഗതവും ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
േ്ി്ി
