തജ്ഹീസെ റമദാൻ പ്രഭാഷണ പരിപാടി മാർച്ച് എട്ടിന്
സമസ്ത ബഹ്റൈൻ റമദാന് മുന്നൊരുക്കമെന്നോണം നടത്തുന്ന തജ്ഹീസെ റമദാൻ പ്രഭാഷണ പരിപാടി മാർച്ച് എട്ടിന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സ്വലാഹുദ്ദീൻ വല്ലപ്പുഴ മുഖ്യാതിഥിയായി പങ്കെടുക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പരിപാടിയുടെ പ്രചരണാർഥം മനാമ ഏരിയ കമ്മിറ്റി പ്രചാരണ സംഗമം സംഘടിപ്പിച്ചു. മനാമ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മാർച്ച് എട്ടിന് നടക്കുന്ന പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ോേ്ോേ്
