ഐ.സി. എഫ് റമളാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു


ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി റമളാനിലുടനീളം നീണ്ടു നിൽക്കുന്ന ഒരുമാസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
റമളാനിൽ എല്ലാ ദിവസവും ഐ.സി. എഫ് ഉമ്മുൽഹസം ഓഫീസിൽ വെച്ച് 100 കണക്കിന് ആളുകൾക്ക് നോമ്പ് തുറ സംഘടിപ്പിക്കുന്നതോടൊപ്പം, മറ്റു ആത്മീയ മജ്‌ലിസുകൾ ബദർദിനം, ബദർ മൗലിദ് , ബുർദ മജ്‌ലിസ്, തൗബ മജ്‌ലിസ്,റിലീഫ് പ്രവർത്തനങ്ങൾ ,ഖത്‍മുൽ ഖുർആൻ, വിദാഉ റമളാൻ കൂടാതെ പെരുന്നാൾ ദിനത്തിൽ ഈദ്സംഗമവും നടത്താൻതീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ഐ. സി. എഫ് ഉമ്മുൽഹസം സെൻട്രൽ റമളാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര(ചെയർമാൻ) , ഇബ്രാഹിം മായ്യേരി (കൺവീനർ ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങുന്ന 33 അംഗങ്ങളടങ്ങുന്നതാണ് സ്വാഗതസംഘം.

article-image

്േിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed