വാട്സ്ആപ്പ് കൂട്ടായ്മ "എക്സ്ക്ലൂസിവ് ഫാമിലി ഫസ്റ്റ് എയ്ഡ് സെഷൻ "പരിപാടി സംഘടിപ്പിച്ചു


വാട്സ്ആപ്പ് കൂട്ടായ്മയായ വിമൺസ് വിംഗ് ബഹ്റൈനും അൽറാബിഹ് മെഡിക്കൽ സെന്ററും ചേർന്ന് "എക്സ്ക്ലൂസിവ് ഫാമിലി ഫസ്റ്റ് എയ്ഡ് സെഷൻ "എന്ന പരിപാടി സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായ ഡോ സജിന മമ്മേൽ, ഡോ നൗഫൽ നസറുദ്ദീൻ , ഡോ സില്‍വി ജോൺ , ഡോ ബിജി റോസ് ജോൺ റോസ് എന്നിവർ പങ്കെടുത്തവർക്കായി ക്ലാസ്സ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു

ഇതോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ചെക്കപ്പും നടന്നു. സാലിയ ബഷീർ ,ആസഫ മുനീർ, വഹീത ഹനീഫ് ,സമീറ സിദ്ദീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

dadswadsdsads

You might also like

  • Straight Forward

Most Viewed