ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:

ദീർഘകാല ബഹ്റൈൻ പ്രവാസിയും മാവേലിക്കര, തഴക്കര സ്വദേശിയുമായ റോയ് പുത്തൻപുരയ്ക്കൽ തോമസ് ബഹ്റൈനിൽ നിര്യാതനായി. 62 വയസായിരുന്നു പ്രായം. ചികിത്സാർത്ഥം നാട്ടിലേയ്ക്ക് പോകുന്ന വഴി ബഹ്റൈൻ എയർപോർട്ടിൽ നിന്നാണ് മരണം സംഭവിച്ചത്. ഭാര്യ മിനി റോയ് എഷ്യൻ സ്കൂൾ അദ്ധ്യാപികയാണ്. മക്കൾ റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈത്ത്). സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവാഴ്ച്ച നാട്ടിലേയ്ക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed