മനുഷ്യക്കടത്ത്; രണ്ടു കേസുകളിലായി ഏഴു പേരെ റിമാൻഡ് ചെയ്യാൻ ഉത്തരവ്
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലായി ഏഴു പേരെ റിമാൻഡ് ചെയ്യാൻ അഡ്വക്കറ്റ് ജനറൽ ഉത്തരവിട്ടു. ഇവരുടെ കേസ് ഹൈക്രിമിനൽ കോടതി ഫെബ്രുവരി 18ന് പരിഗണിക്കും. ബഹ്റൈനിൽ ജോലി നൽകാമെന്ന് വ്യാമോഹം നൽകിയാണ് പരാതിക്കാരെ എത്തിച്ചത്.
യുവതികളെ ഫ്ലാറ്റിൽ പാർപ്പിക്കുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയുമായിരുന്നു. പ്രതികളെ ചോദ്യംചെയ്തതിന്‍റെയും ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും കുറ്റം സ്ഥിരീകരിച്ചു. ഏഷ്യക്കാരായ പ്രതികളെ റിമാൻഡിൽ വെക്കാനും ഉത്തരവിട്ടു.
dsdgf