ഹെൽതോറിയം കാമ്പയിൻ; മുഹറഖ് സെൻട്രൽ സർവ്വീസ് സമിതി മെഡി കോൺ സംഘടിപ്പിച്ചു


വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ  ബോധവൽകരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി മുഹറഖ്  സെൻട്രൽ സർവ്വീസ് സമിതി മെഡി കോൺ സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ‘പ്രമേഹവും കിഡ്നി രോഗങ്ങളും ‘ എന്ന വീഷയത്തിൽ ഡോ: നജീബ് ക്ലാസ്സെടുത്തു. 

2024  ഐ.സി. എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ  ഭാഗമായാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്. നജ്മുദ്ധീൻ പഴമള്ളൂർ സ്വാഗതവും മുഹമ്മദ് കോമത്ത് നന്ദിയും പറത്തു

article-image

sxdgx

You might also like

  • Straight Forward

Most Viewed