ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024−2025 വർഷങ്ങളിലേക്കുള്ള 21 അംഗ ഭരണസമിതിയേയും, വനിത വേദിയിൽ നിന്നും എക്സിക്യൂട്ടിവിലേക്ക് സ്ഥിരം ക്ഷണിതാക്കളായി 3 അംഗങ്ങളെയും തിരഞ്ഞെടുത്തു. അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികളായി ബംഗ്ലാവിൽ ഷെറീഫ്(രക്ഷാധികാരി), ജയ്സൺ കൂടാംപള്ളത്ത്(പ്രസിഡന്റ് ), ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം(വൈസ് പ്രസിഡന്റുമാർ), അനൂപ് പള്ളിപ്പാട്(ജനറൽ സെക്രട്ടറി), അനീഷ് മാളികമുക്ക്, സജി കലവൂർ(സെക്രട്ടറിമാർ), അജിത് എടത്വ(ട്രെഷറർ), സാം കാവാലം(ജോയിൻ ട്രെഷറർ), ജോർജ്ജ് അമ്പലപ്പുഴ(ചാരിറ്റി കോർഡിനേറ്റർ), പ്രദീപ് നെടുമുടി (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീജിത്ത് ആലപ്പുഴ (ഹെൽപ് ലൈൻ കോർഡിനേറ്റർ), സുജേഷ് എണ്ണയ്ക്കാട്(മീഡിയ കോർഡിനേറ്റർ), ലിജോ കൈനടി (മെംബർഷിപ് കോർഡിനേറ്റർ), ജുബിൻ ചെങ്ങന്നൂർ (ആർട്ട്സ് & സ്പോർട്ട്സ് കോർഡിനേറ്റർ) എന്നിവരാണ് സ്ഥാനമേറ്റെടുത്തത്.
അനിൽ കായംകുളം, രാജേഷ് മാവേലിക്കര, സതീഷ് മുതുകുളം, ആതിര പ്രശാന്ത്, ഡെനിഷ് എഴുപുന്ന, അരുൺ ഹരിപ്പാട്, പൗലോസ് കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. വനിത വേദിയിൽ നിന്നും പ്രത്യേക ക്ഷണിതാക്കളായി ശാന്തി ശ്രീകുമാർ, സുനിത നായർ, അശ്വിനി അരുൺ എന്നിവരെയും തിരഞ്ഞെടുത്തു.
zczxcv