വേൾഡ് മലയാളി കൗൺസിൽ ‘കേരളീയം 26’ ശ്രദ്ധേയമായി; അജിനാ രാജിന് നൃത്തകലാരത്‌ന പുരസ്കാരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും 'കേരളീയം 26' കലാസന്ധ്യയും പ്രൗഢഗംഭീരമായി നടന്നു. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങ് ഇന്ത്യൻ പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു.
ബഹ്‌റൈൻ പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, സോഷ്യൽ ഡെവലപ്‌മെന്റ് മിനിസ്ട്രി അണ്ടർ സെക്രട്ടറി സെയ്യദ് ആദിൽ ഡാർവിഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഐഡിയ സ്റ്റാർ സിങ്ങർ വിജയിയും പിന്നണി ഗായകനുമായ ജോബി ജോൺ, ഗായിക ഹേം ലിന എന്നിവർ നയിച്ച സംഗീത വിരുന്നും ശ്യാം രാമചന്ദ്രൻ സംവിധാനം ചെയ്ത നൃത്തസംഗീത പരിപാടിയും കാണികളെ വിസ്മയിപ്പിച്ചു. സിനിമ-സീരിയൽ താരങ്ങളായ ശ്രുതിലക്ഷ്മി, ശ്രീലയ എന്നിവർക്കൊപ്പം ബഹ്‌റൈൻ പ്രൊവിൻസിലെ കലാകാരന്മാരും നൃത്തങ്ങൾ അവതരിപ്പിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ കേരള സർക്കാരിന്റെ ഈ വർഷത്തെ “സർഗ്ഗാത്മക ബാല്യ പുരസ്കാരത്തിന്” അർഹയായ അജിനാ രാജ് നൃത്തച്ചുവടുകളുമായി വേദിയിൽ വിസ്മയം തീർത്തു. ചടങ്ങിൽ വെച്ച് അജിനാ രാജിന് വേൾഡ് മലയാളി കൗൺസിലിന്റെ ‘നൃത്തകലാരത്‌ന പുരസ്കാരം’ എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു.
ഡബ്ല്യു.എം.സി ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ പ്രസിഡന്റ് ഷെമിലി പി. ജോൺ, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ ഡോ. ജേറോ വർഗീസ്, രഘു പ്രകാശൻ, ബാബു തങ്ങളത്തിൽ, ഷെജിൻ സുജിത്ത്, വിജേഷ് എന്നിവർ സംസാരിച്ചു. കൂടാതെ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി, ജനറൽ സെക്രട്ടറി അനിൽ കുമാർ, ബഹ്‌റൈൻ കേരള സമാജം ഭാരവാഹികളായ വർഗീസ് കാരക്കൽ, ദിലീഷ് കുമാർ, ഐ.എൽ.എ ജനറൽ സെക്രട്ടറി ശർമിസ്ത ഡേയ്, വുമൺ എക്രോസ് ഭാരവാഹികളായ സുമിത്ര പ്രവീൺ, സിമി അശോകൻ, യു.എൻ.എ പ്രസിഡന്റ് ജിബി ജോൺ, കെ.എസ്.സി.എ ജനറൽ സെക്രട്ടറി ബിന്ദു നായർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരും സന്നിഹിതരായിരുന്നു.
fdfsf


