ജിൻസിക്ക് കണ്ണീരോടെ ബഹ്റൈൻ വിട നൽകി; മൃതദേഹം സംസ്കരിച്ചു


പ്രസവത്തെ തുടർന്ന് ബഹ്റൈനിലെ സൽമാനിയ ആശുപത്രിയിൽ അകാലത്തിൽ മരണപ്പെട്ട ജിൻസി സുബീഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞുണ്ടായ തൻ്റെ കടിഞ്ഞൂൽ കൺമണിയെ അനാഥമാക്കിയുള്ള ജിൻസിയുടെ വേർപാട് ഉറ്റവരിൽ വലിയ വേദനയാണ് സൃഷ്ടിച്ചത്.

ഭർത്താവ് സുബീഷ് ജോലി ചെയ്യുന്ന അൽ അറബി കമ്പനി അധികൃതരുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിഭ പ്രവർത്തകരടക്കമുള്ളവരുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. വേണ്ട ക്രമീകരണങ്ങൾ ചെയ്തുതന്ന സാമൂഹ്യ പ്രവർത്തകർ ആയ സുബൈർ കണ്ണൂർ, പ്രവീൺ നായർ,നജീബ് കടലായി തുടങ്ങിയവർക്കുള്ള നന്ദി കമ്പനി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

sddsdsds

You might also like

  • Straight Forward

Most Viewed