ടൂബ്ലിയിലെ മലിനജല ശുചീകരണ പ്ലാന്‍റ് വികസന പദ്ധതി 77 ശതമാനം പൂർത്തിയായി

ടൂബ്ലിയിലെ മലിനജല ശുചീകരണ പ്ലാന്‍റ് വികസന പദ്ധതി 77 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ സീവേജ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഫത്ഹി അബ്ദുല്ല അൽ ഫാരിഅ് വ്യക്തമാക്കി. സൗദി ഡെവലപ്മെന്‍റ് ഫണ്ട്, കുവൈത്ത് അറബ് ഡെവലപ്മെന്‍റ് ഫണ്ട് എന്നിവയാണ് ഇതിന് സാമ്പത്തിക സഹായം നൽകുന്നത്. നിലവിൽ ദിനേന രണ്ട് ലക്ഷം ക്യൂബിക് മീറ്റർ ശുചീകരണ ശേഷിയുള്ള പ്ലാന്‍റ് നവീകരണത്തോടെ നാല് ലക്ഷം ക്യുബിക് മീറ്റർ ശേഷി കൈവരിക്കും.
സീവേജ് ജലനീക്ക പൈപ്പുകളുടെ വിന്യാസം പൂർത്തിയായിട്ടുണ്ടെന്നും, പ്രത്യേക തുരങ്കങ്ങൾ നിർമിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ശുചീകരണ പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിക്കുന്നതെന്നും, അദ്ദേഹം വ്യക്തമാക്കി. സമുദ്രത്തിലേക്കുള്ള എമർജൻസി പൈപ്പ് ലൈൻ പദ്ധതിയും 85 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്.
sdfsdf