സ്പ്രിങ്ങ് ഓഫ് കൾച്ചർ എന്ന വസന്തോത്സവത്തിന്റെ 18ആമത് എഡീഷന് നാളെ തുടക്കം


എല്ലാ വർഷവും ബഹ്റൈനിൽ അരങ്ങേറുന്ന സ്പ്രിങ്ങ് ഓഫ് കൾച്ചർ എന്ന വസന്തോത്സവത്തിന്റെ 18ാമത് എഡീഷന് നാളെ തുടക്കം കുറിക്കുമെന്ന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി അറിയിച്ചു. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾച്ചറൽ സെന്‍റർ, അൽദാന തിയറ്റർ, അൽറവാഖ് ആർട്സ്, സ്പോർട്സ്, അൽബാരിഹ് ഫൈനാർട്സ്, ആർട്ട് കൺസെപ്, ലാ ഫൊണ്ടെയ്ൻ സെൻറർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ഇതുസംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നഈമി, ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ  അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മാർച്ച് മാസം വരെ വിവിധ പരിപാടികളാണ് സ്പ്രിങ്ങ് ഓഫ് കൾച്ചറിന്റെ ഭാഗമായി അരങ്ങേറുന്നത്.

article-image

sdgdfxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed