ന്യൂ ഹൊറൈസൺ സ്കൂളിൽ വിശ്വഹിന്ദ് ദിവസ് വിവിധ പരിപാടികളോടെ ആചരിച്ചു

ബഹ്റൈനിലെ പ്രമുഖ സ്വകാര്യ വിദ്യാലയമായ ന്യൂ ഹൊറൈസൺ സ്കൂളിൽ വിശ്വഹിന്ദ് ദിവസ് വിവിധ പരിപാടികളോടെ ആചരിച്ചു. ഹിന്ദി ഭാഷയുടെ പ്രധാന്യം വിളിച്ചോതുന്ന തരത്തിലുളള പ്രകടനങ്ങളാണ് വിദ്യാർത്ഥികൾ ഇതോടനുബന്ധിച്ച് നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികളെയും ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപകരെയും അഭിനന്ദിച്ച് സംസാരിച്ചു.
ഹിന്ദി വിഭാഗം ഹെഡായ സിന്ധു മോഹൻലാൽ ഹിന്ദി ദിവസ് ആചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപ്പിച്ചു.
്േി്ി