മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് സമ്മിറ്റും, വനിതകൾക്കായി വുമൻസ് ഇന്റലക്ച്വൽ മീറ്റും സംഘടിപ്പിച്ചു

സമസ്ത ബഹ്റൈൻ റമദാന് മുന്നോടിയായി പ്രഖ്യാപിച്ച അൽ ഇത്ഖാൻ − 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് സമ്മിറ്റും, വനിതകൾക്കായി വുമൻസ് ഇന്റലക്ച്വൽ മീറ്റും സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും സൈക്കാളജിസ്റ്റുമായ ഡോ. സാലിം ഫൈസി കൊളത്തൂർ ഇരു പരിപാടികളിലും ക്ലാസ്സുകൾക്കു നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത കേന്ദ്ര കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി, സമസ്ത മനാമ കോർഡിനേറ്റർ ഫാസിൽ വാഫി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 12 ന് മെഗാമെഡിക്കൽ ക്യാമ്പ്, ആരോഗ്യ സെമിനാർ, ജനവരി 19ന് “പവിഴ ദ്വീപിലെ ചരിത്ര ഭൂമിയിലൂടെ” എന്ന ശീർഷകത്തിൽ പഠന യാത്ര തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 3345 0553 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
kgkjg