വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ നാഷനൽ ഡേ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ നാഷനൽ ഡേ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ ദേവരാജ് ദേശീയദിന സന്ദേശവും, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ ക്രിസ്മസ് സന്ദേശവും നൽകി. വൈസ് പ്രസിഡണ്ട് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, ജിജോ ബേബി, അസോസിയേറ്റ് സെക്രട്ടറി സാമ്രാജ്, സുജിത് കൂട്ടല, അബ്ദുള്ള ബെള്ളിപ്പാടി, നിയാസ്, രഘു പ്രകാശൻ, എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
സീരിയൽ സിനിമ ആർട്ടിസ്റ് ശ്രീലയ മുഖ്യാതിഥിയായിരുന്നു. മുതിർന്ന പൗരന്മാരായ കെ വി ബേബി, മേരി ബേബി, തിലോത്തമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും ട്രെഷറർ ഹരീഷ് നായർ നന്ദിയും രേഖപ്പെടുത്തി.
dfgdg