ദാറുല്‍ ഈമാൻ മദ്റസകളുടെ ഇരുപ്പത്തിനാലാം വാര്‍ഷികം; സ്വാഗതസംഘം രൂപവത്കരിച്ചു


ദാറുല്‍ ഈമാൻ മദ്റസകളുടെ ഇരുപ്പത്തിനാലാം വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകമായ കഴിവുകൾകൂടി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്  ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി പറഞ്ഞു.  

സ്വാഗതസംഘം ജനറൽ കൺവീനർ ആയി വി.കെ. അനീസ്, കൺവീനർമാരായി അബ്ദുൽ ആദിൽ, റഷീദ സുബൈർ എന്നിവരെ തെരഞ്ഞടുത്തു. മദ്റസ അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതവും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

article-image

wefsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed