കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ് ട്യൂബ്‌ളി അൽ അമ്മാരിയ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ് ട്യൂബ്‌ളി അൽ അമ്മാരിയ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉത്‌ഘാടനം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും, കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ഉത്‌ഘാടനചടങ്ങിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
രക്ഷാധികാരികളായ ബിനോജ് മാത്യു, ബിജു മലയിൽ, കൗൺസിലർ ഫാസിൽ താമരശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ട്രെഷറർ രാജ് കൃഷ്ണൻ നന്ദി അറിയിച്ചു.
ോേ്ോേ്