ബഹ്റൈനിൽ വടകര ചെറുശേരി റോഡ് സ്വദേശി നിര്യാതനായി

കോഴിക്കോട് ജില്ലയിലെ വടകര അടക്കാതെരു ഗവർമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശേരി റോഡ് പറമ്പത്ത് മീതൽ സതീശൻ ഹൃദയാഘാതം കാരണം ബഹ്റൈനിൽ നിര്യാതനായി. 56 വയസായിരുന്നു പ്രായം. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമായിരുന്നു പരേതൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിന് വേണ്ടി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ സ്ഥാപന ഗ്രൂപ്പുമായി സഹകരിച്ച് നിയമ നടപടികൾ മുമ്പോട്ട് നീക്കുന്നതായി ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അമ്പലായി അറിയിച്ചു.
sdfdsf