തലശ്ശേരി മുസ്‍ലിം വെൽഫയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രഥമയോഗം ഗുദൈബിയയിൽ വെച്ച് നടന്നു

തലശ്ശേരി മുസ്‍ലിം വെൽഫയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രഥമയോഗം ഗുദൈബിയയിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് വി.പി. അബ്ദ് റസാഖ് അധ്യക്ഷത വഹിച്ചു.
റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ, മുഹമ്മദ് അലി പരിയാട്ട്, ഷിറാസ് അബ്ദു റസാഖ്, ഡോ. റിസ്‌വാൻ നസീർ, ഡോ. ദിയൂഫ് അലി, എം.എം. റിൻഷാദ് എന്നിവർ സംസാരിച്ചു. സംഘടനപ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി മാസം തലശ്ശേരി ഫുഡ് ഫെസ്റ്റിവൽ നടത്തുന്നതിനായി യോഗത്തിൽ സബ് കമ്മിറ്റി രൂപവത്കരിച്ചു. രിസാലുദ്ദീൻ പുന്നോൽ നന്ദി പറഞ്ഞു.
്ംെമനന