അനുസ്മരണ ചടങ്ങ് നടത്തി

മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ്സ് നേതാവും ആയിരുന്ന കെ കരുണാകരനെയും മുൻ മന്ത്രിയും എം പിയും എം എൽ എയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി ടി തോമസിനെയും അനുസ്മരിച്ചു കൊണ്ട് ഐ വൈ സി സി നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് നടത്തി, മനാമ എം സി എം ഏ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്നു.
സാമൂഹിക പ്രവർത്തകൻ അനിൽകുമാർ യു കെ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റും ചാരിറ്റി വിംഗ് കൺവീനറുമായ അനസ് റഹിം, അബ്ദുൽ മൻഷീർ, ജോൺസൺ ജോസഫ്, അൻസാർ ടി ഏ, ജിതിൻ പരിയാരം എന്നിവർ സംസാരിച്ചു, ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ോാേിേി