ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2023ന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

ബഹ്റൈൻ കേരള കാത്തലിക് അസോസിയേഷന്റെ കുട്ടികൾക്കായി സംഘടിപ്പിച്ച ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2023ന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കെസിഎ ആക്ടിംഗ് പ്രസിഡന്റ് തോമസ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റും മോഡലുമായ അഞ്ജു മേരി തോമസ് മുഖ്യാതിഥിയായ പരിപാടിയിൽ സ്പോൺസർമാരെ പ്രതിനീധീകരിച്ച് സാജു രാജൻ, ഷേർലി ആന്റണി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കുട്ടികൾക്കായി നടന്ന മത്സരങ്ങളിൽ 800−ലധികം കുട്ടികൾ പങ്കെടുത്തു.
കുട്ടികളെ 5 പ്രായ വിഭാഗങ്ങളായി തിരിച്ച് 150−ലധികം മത്സര ഇനങ്ങൾ 6 വേദികളിലായാണ് നടന്നത്. ടാലന്റ് സ്കാൻ ചെയർമാൻ റോയ് സി ആന്റണി, ടാലന്റ് സ്കാൻ വൈസ് ചെയർമാൻ വർഗീസ് ജോസഫ് , കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ എന്നിവർ സംസാരിച്ച പരിപാടിയിൽ ലിയോ ജോസഫ് നന്ദി രേഖപ്പെടുത്തി. കലാതിലകം പുരസ്‌കാരം 82 പോയിന്റോടെ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ഇഷ ആഷിക്കും 63 പോയിന്റോടെ ന്യൂ ഇന്ത്യൻ സ്‌കൂളിലെ ജോഹാൻ സിബു ജോർജ്ജ് കലാപ്രതിഭയും കരസ്ഥമാക്കി. വിവിധ ടൈറ്റിൽ ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
asdsad