ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവൽ ജനുവരി 12ന്

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജനുവരി 12ന് ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവൽ നടക്കും. വൈകുന്നേരം 6:30 മുതൽ സീഫിലെ എംബസി പരിസരത്താണ് പരിപാടി നടക്കുന്നത്.
ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകം പ്രദർശിപ്പിക്കുന്ന വേദിയായി ഇത് മാറുമെന്നും, വിവിധ പ്രദേശങ്ങളിലെ ക്ലാസിക്കൽ, നാടോടി പാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്ന കലാപരിപാടികളും പാചകം, കരകൗശലം, സാംസ്കാരിക പരിപാടികൾ എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകളുമുണ്ടാകുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
്ംിംിു