മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, അൽ ഹിലാൽ മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കൊപ്പം ഡോ സന്ധു, ഡോ മനോജ് എന്നിവരും ക്യാമ്പിന്റെ ഭാഗമായി.
ഇന്ത്യൻ എംബസിയിലെ അസിസ്റ്റന്റ് കോൺസുലർ ഓഫീസർ സുമൻ ഭട്ട് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ബോധവൽക്കരണ കാമ്പയിനുകളെ കുറിച്ച് വിശദീകരിച്ചു. കമ്പനി സേഫ്റ്റി ഓഫീസർ നിശാന്ത് ഐസിആർഎഫിന് നന്ദി രേഖപ്പെടുത്തി.
dfxdfx