ബഹ്റൈനിൽ ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം നാളെ

ബഹ്റൈനിൽ ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 16ന് ശനിയാഴ്‌ച നടക്കും. മനാമ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പരിപാടിയിൽ തൃശൂരിൽ നിന്നുള്ള മച്ചാട് തങ്കരാജിന്റെ നേതൃത്വത്തിൽ പതിനൊന്നോളം പ്രഗത്ഭ കലാകാരൻമാർ ഉടുക്ക് പാട്ടിനൊപ്പം താളം ചവുട്ടും. രാവിലെ 5:30−ന് മഹാഗണപതി ഹോമത്തോടെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് തുടക്കമാകും. രാവിലെ എട്ട് മണി മുതൽ ബഹ്റൈനിലെ വിവിധ ഭജൻസ് സംഘങ്ങൾ നയിക്കുന്ന ‘ഭജനാമൃതം’ ഭജൻസ് അരങ്ങേറും.
മേളരത്നം സന്തോഷ് കൈലാസ് നയിക്കുന്ന സോപാന സംഗീതം, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയും ഇതോടൊപ്പം അരങ്ങേറും. രാത്രി 9 മണിയോടെയാണ് പരിപാടി അവസാനിക്കുന്നത്. ഇത് സംബന്ധിച്ച നടന്ന വാർത്തസമ്മേളനത്തിൽ സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ, അയ്യപ്പൻ വിളക്ക് മഹോത്സവം ഭാരവാഹികളായ സന്തോഷ് കുമാർ, പ്രദീഷ് നമ്പൂതിരി, പ്രിയേഷ് നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു.
bdfghf