തണൽ ഉള്ള്യേരി ചാപ്റ്റർ യോഗം ചേർന്നു

തണൽ ഉള്ള്യേരി ചാപ്റ്റർ യോഗം ഹൂറ ജിദ്ദ ടവറിൽ ചേർന്നു. പ്രസിഡന്റ് കെ.കെ ജാലിസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയ്ത തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി നാട്ടിലെ തണലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉള്ള്യേരിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയും യോഗത്തിൽ നടന്നു.
സെക്രട്ടറി കെ.സി. ഷബീർ സ്വാഗതവും ട്രഷറർ ബിജുബാൽ നന്ദിയും പറഞ്ഞു.
j