ബഹ്റൈനിലെ അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് താൽക്കാലികമായി അടച്ചിടും


ബഹ്റൈനിലെ റോഡ് പണി നടക്കുന്ന അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് കുറച്ച് ദിവസങ്ങളിലേയ്ക്ക് പൂർണമായി അടച്ചിടുമെന്നും സമാന്തര പാത അനുവദിച്ചിട്ടുണ്ടെന്നും ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.  

മനാമയിൽ നിന്നും അൽ ഫാതിഹ് ഹൈവേ വഴി ജുഫൈറിലേക്ക് വരുമ്പോൾ ഇടത്തോട്ട് അവാൽ റോഡിലേക്ക് തിരിയുന്നതിന് ഇതു കാരണം തടസ്സമുണ്ടാകും. കൂടാതെ മിന സൽമാൻ ഭാഗത്തു നിന്നും ബനീഉത്ബ റോഡ് വഴി അൽ ഫാതിഹ് റോഡിലേക്ക് വരുന്നിടത്ത് ഇടത്തോട്ട് തിരിയുന്നതിനും നിരോധനമുണ്ടാകും. 20 ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക.

article-image

െ്ി്ി

You might also like

  • Straight Forward

Most Viewed